Holy week at St Gregorios Church of Toronto, Canada

ടോറോന്റോ :  സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്  ഓഫ് ടോറോന്റോയിലെ ഹോശാനാ ശുശ്രൂഷകൾക്കും വചനിപ്പ് പെരുന്നാളിനും  ഓർത്തഡോക്സ് സഭയിലെ പ്രമുഖ കൗൺസിലറും വാഗ്മിയുമായ ഫാ.ഡോ: കുര്യാക്കോസ് തണ്ണിക്കോട്ട് നേതൃത്വം നൽകി. ഇടവക വികാരി  ഫാ.ഡാനിയേൽ പുല്ലേലിൽ സഹ കാർമ്മികത്വം വഹിച്ചു .തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും നടത്തപ്പെടുന്നു. പെസഹാ, ദുഃഖവെള്ളി, ഉയിർപ്പ് ശുശ്രൂഷകൾ ഫാ.ഡോ: കുര്യാക്കോസ് തണ്ണിക്കോട്ടിന്റെയും  . ഇടവക വികാരി  ഫാ.ഡാനിയേൽ പുല്ലേലിലിന്റെയും   കാർമ്മികത്വത്തിൽ  നടത്തപ്പെടുന്നതാണ്.