ഗാലയില്‍ വിശുദ്ധ   വാര   ശുശ്രൂഷകള്‍  ആരംഭിച്ചു

മസ്കറ്റ് ,  ഗാല  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഈ  വര്‍ഷത്തെ  വിശുദ്ധ വാര  ശുശ്രൂഷകള്‍ ഞായറാഴ്ച  രാവിലെ  മുതല്‍ തുടങ്ങി . വെളുപ്പിന് 2 മണിക്ക്  തുടങ്ങിയ  ഓശാന  പെരുന്നാളിനു  നൂറു  കണക്കിന് ആളുകള്‍ പങ്കെടുത്തു . വികാരി  റവ ഫാ  തോമസ്‌ ജോസ് , റവ ഫാ  ഫിലിപ്പോസ്  ഏബ്രഹാം ,എന്നിവര്‍ മുഖ്യ  കാര്‍മ്മികത്വം  വഹിച്ചു  26  നു തിങ്കള്‍, 27 നു ചൊവ്വ , ദിവസങ്ങളില്‍ വൈകിട്ട്  7 മണി  മുതല്‍ഫാ  ഫിലിപ്പോസ്  ഏബ്രഹാം  നയിക്കുന്ന  ധ്യാന പ്രസംഗം  ഗുഡ്  ഷെപ്പേട് ഹാളില്‍ നടക്കും . 28 നു ബുധനാഴ്ച  വൈകിട്ട് 6.30 നു സന്ധ്യാ  നമസ്കാരത്തെ തുടര്‍ന്ന്  പെസഹ  ആഘോഷം  ,

30  നു  വെള്ളിയാഴ്ച  രാവിലെ 7  മണി മുതല്‍ 2 മണി വരെ

ദുഖവെള്ളിയാഴ്ച

  ശുശ്രൂഷകള്‍ മോബെല്ലാ അഫ്രാ  പാലസ്  ഹാളില്‍ നടക്കും . 31 നു  ശനിയാഴ്ച  രാവിലെ  7 30 നു  ദുഃഖ ശനി കുര്‍ബ്ബാന  ഗാല പള്ളിയില്‍നടക്കും .ഏപ്രില്‍ഒന്നിന്  ഞായറാഴ്ച  വെളുപ്പിന് 2 മണിക്ക്  ഈസ്റ്റര്‍ആഘോഷം , കുര്‍ബ്ബാന, നേര്‍ച്ച ,ഗാല പള്ളിയില്‍.

ഈ  വര്‍ഷത്തെ  ഹാശാ ആഴ്ച  ശുശ്രൂഷകള്‍ക്കു  അഹമ്മദാബാദ്  മെഹസന മാര്‍ ഗ്രിഗോറിയോസ് പള്ളി വികാരി , ഫാ  പിലിപ്പോസ്  ഏബ്രഹാം , മുഖ്യ കാര്‍മ്മീകനായിരിക്കും .ഒരുക്കങ്ങള്‍എല്ലാം  പൂര്‍ത്തിയായി വരുന്നതായി  വികാരി  ഫാ  തോമസ്‌ജോസ് ,ട്രസ്റ്റി  പി സി ചെറിയാന്‍ , സെക്രട്ടറി  ലൈജു ജോയ്  എന്നിവര്‍അറിയിച്ചു .