ബഹ്റൈനില്‍ ഓശാനാ ഞായർ ശുശ്രൂഷ നടന്നു

ബഹ്​റൈൻ സെൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാനാ ഞായർ ശുശ്രൂഷയും വചനിപ്പ് പെരുന്നാളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവകവികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം , സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ എന്നിവരുടെ സഹകാർമ്മികത്വത്തിലും ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വെച്ച് നടന്നു.