ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾ

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ  ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ് , സഹവികാരി ഫാ.ജോജി കുര്യൻ തോമസ്., ഫാ സന്തോഷ് സാമുവേൽ എന്നിവർ സഹ കാർമ്മികത്വം വഹിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് യു. എ. യിലെത്തുന്ന  ബാവാതിരുമേനിക്ക് ദുബായ് എയർപോർട്ടിൽ  സ്വീകരണം നൽകും. പരിശുദ്ധ ബാവ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വൈകിട്ട് ഓശാനയുടെയും, വിശുദ്ധ ദൈവ മാതാവിന്റെ   പെരുന്നാൾ  ശുശ്രൂഷകളും നടത്തപ്പെടും . ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് സന്ധ്യാനമസ്കാരത്തെ തുടർന്ന്  ധ്യാനപ്രസംഗം ഉണ്ടായിരിക്കും.   ബുധനാഴ്ച്ച വൈകിട്ട് സന്ധ്യാനമസ്ക്കാരത്തെത്തുടർന്നു പെസഹായുടെ ശുശ്രൂകൾക്കു അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ . സഖറിയാസ് മാർ അപ്രേം മുഖ്യ കാർമ്മികത്വം വഹിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ  കാൽകഴുകൽ ശുശ്രൂഷയും വെള്ളിയാഴ്ച രാവിലെ 8  മണി മുതൽ  ദുഃഖ വെള്ളി ആരാധനയും വൈകിട്ട് 3 .30നു നേര്ച്ച കഞ്ഞിയും , ശനിയാഴ്ച രാവിലെ 9  മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് 6  മണി മുതൽ  ഉയർപ്പു പെരുന്നാളിൻറെ   ശുശ്രൂഷകളും  നടത്തപ്പെടും.  ഞായറാഴ്ച വൈകിട്ട് ഇടവകയിൽ നടക്കുന്ന ഒവിബിസ് ക്ലാസ്സുകളുടെ ഉദ്ഘാടനം  ബാവാ തിരുമേനി നിർവഹിക്കും.  ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ് , സഹവികാരി ഫാ.ജോജി കുര്യൻ തോമസ്.  ഇടവക ട്രസ്റ്റീ രാജു തോമസ് , സെക്രട്ടറി  തോമസ്  പി. മാത്യു എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.