Marthoman Nazrani Sangamam
Posted by Joice Thottackad on Montag, 19. März 2018
Posted by GregorianTV on Sonntag, 18. März 2018
Posted by GregorianTV on Sonntag, 18. März 2018
മാർത്തോമൻ നസ്രാണി സംഗമ റാലി കോട്ടയം പുതുപ്പള്ളിയിൽ
Posted by കാതോലിക്കാ സിംഹാസനം on Sonntag, 18. März 2018
Posted by Aby Mathew on Sonntag, 18. März 2018
കോട്ടയം ഭദ്രാസനം കാതോലിക്കാ ദിനാഘോഷം പുതുപ്പള്ളി പള്ളിയിൽ നടന്നു .
കൗശലം കൊണ്ടോ തന്ത്രം കൊണ്ടോ അല്ല സത്യത്തിൻമേൽ മാത്രമേ സഭ വളരുകയുള്ളുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം ഭദ്രാസനം പുതുപ്പള്ളി പള്ളിയിൽ സംഘടിപ്പിച്ച കാതോലിക്കാ ദിനാഘോഷവും നസ്രാണി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. സാക്ഷ്യമുള്ള സഭയായി സമാധാനത്തോടെ മുൻപോട്ട് പോകാൻ സാധിക്കണം. സഭ സത്യവും നീതിയുമാണ്. അതിനുവേണ്ടി കഷ്ടങ്ങൾ സഹിക്കേണ്ടി വരും. കാതോലിക്കാ ദിനാഘോഷം സഭയുടെ സ്വാതന്ത്ര്യമാണ് പ്രഘോഷിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭ ഭാരതീയ സഭയാണെന്നു സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ വിശ്വാസം ആർക്കും അടിയറ വെയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. സഭയുടെ സ്വാതന്ത്ര്യം ഊട്ടിയുറപ്പിച്ച സംഭവമാണ് 1912 ലെ കാതോലിക്കേറ്റ് സ്ഥാപനം. 209 വർഷത്തെ ബന്ധം മാത്രമേ അന്ത്യോക്യായുമായുളളുവെന്നും അതിനു മുമ്പ് അന്ത്യോക്യന്‍ ബന്ധം ഇല്ലായിരുന്നുവെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. വര്ഗീസ് വര്ഗീസ് സഭാദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
വൈദീക ട്രസ്റ്റി ഫാ.ഡോ. എം.ഓ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ. പി.കെ. കുറിയാക്കോസ് പണ്ടാരക്കുന്നേൽ, ഫാ. കുര്യൻ തോമസ് കരിപ്പാൽ, പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുൻപ് നിലയ്ക്കൽ പള്ളിയിൽ നിന്ന് പുതുപ്പള്ളി പള്ളിയിലേക്ക് നടന്ന റാലിയിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.