‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ എന്ന പുസ്തകം റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. പുസ്തകത്തിന്‍റെ ആദ്യ പ്രതി റവ.ഫാ.വര്‍ഗീസ് വര്‍ഗീസ് മീനടം അഭിവന്ദ്യ തിരുമേനിയില്‍ നിന്നും ഏറ്റുവാങ്ങി. സന്ധ്യാനമസ്കാരവും പ്രാര്‍ത്ഥനകളും സുവിശേഷ ഗാനങ്ങളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.