പ. ബസേലിയോസ് മാര്‍ തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ തിരുമനസ്സിന്‍റെ ശ്രേഷ്ഠാനുമതിയോടെ മലങ്കരസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോനും ഹൂത്തോമ്മോയും.
മലങ്കരസഭയില്‍ പള്ളികളോ ത്രോണോസുകളോ പ്രതിഷ്ഠിക്കപ്പെട്ടവരും തിരുശേഷിപ്പുകള്‍ സ്ഥാപിക്കപ്പെട്ടവരും വിപുലമായി പെരുന്നാളുകള്‍ ആഘോഷിക്കപ്പെടുന്നവരുമായ എല്ലാ പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും ഓര്‍മ്മപ്പെരുന്നാളുകള്‍ക്കുള്ള പ്രുമിയോനും ഹൂത്തോമ്മോയും ഓരോ പിതാക്കന്മാരെപ്പറ്റിയുമുള്ള ലഘു ജീവചരിത്രക്കുറിപ്പുകളും അടങ്ങിയ മലങ്കര സഭയിലെ പ്രഥമ സംരംഭം.
വില 250 രൂപ