ഓ. സി. വൈ. എം  യൂത്ത് ഫെസ്റ്റ് 2018

ഡൽഹി ഭദ്രാസന ഓർത്തഡോൿസ്‌ ക്രൈസ്‌തവ  യൂവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് 2018 ഫരീദാബാദ് സെന്റ്. തോമസ് സ്കൂളിൽ വച്ചു സെ. മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയുടെ നേതൃത്വത്തിൽ  18 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് തിരി തെളിക്കുന്നു.

പ്രസംഗം, പാട്ട്, ക്വിസ്, ബൈബിൾ വായന., നാടകം , ഫോട്ടോഗ്രഫി, എന്നീ ഇനങ്ങളിലും, ഡൽഹി  ഭദ്രാസനത്തിന്റെ ഔദോഗിക  സംഗീത വിഭാഗമായ  സ്കൂൾ ഓഫ് സെക്രട് മ്യൂസിക്കിന്റെ  ആഭിമുഖ്യത്തിൽ  വിവിധ ഇടവകളിൽ നിന്നുള്ള ഗായക സംഘങ്ങളുടെ മത്സരവും നടത്തപെടുന്നതാണ്. ക്രമീകരണങ്ങൾക്കു ഫാ. ടി. ജെ ജോൺസൻ, ഫാ. എബ്രഹാം ജോൺ, യുവജപ്രസ്ഥാനം ഭദ്രാസന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.