തേവനാല്‍ പള്ളി പെരുന്നാൾ കൊടിയേറി

മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ നിലകൊള്ളുന്നതും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും  പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ട് തേവനാൽ കുന്നിലെ പ്രകാശഗോപുരമായി പരിലസിക്കുന്ന വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ 90മത് ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും വികാരി ഫാ.ഡോ.തോമസ് ചകിരിയിൽ  കൊടിയേറ്റി.പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും..
ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 6.00 ന് സന്ധ്യാനമസ്കാരവും ,7.00ന് ദേശം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും(പടിഞ്ഞാറേ കുരിശ്,ഇടപ്പിള്ളിമറ്റം കുരിശ്, തുപ്പംപടി കുരിശ്, തലക്കോട് കുരിശ്, തലക്കോട് ചാപ്പൽ, ഇലക്‌ട്രോഗിരി കുരിശ്, തേവനാൽ  താഴ്‌വരയിലെ ദയറാ ചാപ്പൽ എന്നിവിടങ്ങളിലെയ്ക്ക്) ആശീര്‍വാദവും നേര്‍ച്ചയും നടക്കും.
പ്രധാന പെരുന്നാള്‍ ദിനമായ ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരവും ,8.30ന് വി.കുര്‍ബാനയും തുടര്‍ന്ന് അനുഗ്രഹപ്രഭാഷണവും , തേവനാല്‍ താഴ്‌വരയിലെ  ദയറാ  ചാപ്പലിലെക്കും, വെട്ടിക്കൽ കവല കുരിശിങ്കലേയ്ക്കുമുള്ള പ്രദക്ഷിണവും,ശ്ലൈഹീക വാഴ്‌വും നേര്‍ച്ചസദ്യയും നടക്കും…