മിലി കോൺഫറൻസ് അയർലണ്ട്

ഇന്ത്യൻ ഓർത്തഡോൿസ് ഫാമിലി കോൺഫറൻസ് റെജിസ്ട്രേഷൻ ഉത്‌ഘാടനം.

അയർലൻഡ് :ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച്‌ (അയർലൻഡ് റീജിയൻ )ഫാമിലി കോൺഫെറെൻസ് – 2018 ന്റെ മുന്നോടിയായി റെജിസ്ട്രേഷൻ ഉത്‌ഘാടനവും,ലോഗോ പ്രകാശനവും അയർലണ്ടിലെ വിവിധ ഇടവകകളിൽ ആവേശ പൂർവ്വം പുരോഗമിക്കുന്നു
ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റെവ :ഫാദർ:അനീഷ് ജോൺ റെജിസ്ട്രേഷന്റെ ഉത്ഘാടനം ശ്രീ:ആൻഡ്രൂസ്
സ്കറിയാക്കും,സൂസൻ ആൻഡ്രൂസിനും റെജിസ്ട്രേഷൻ ഫോം നല്കി നിർവ്വഹിച്ചു.ലോഗോയുടെ പ്രകാശനം ശ്രീ : ബിജു ജോസഫ് (ട്രസ്റ്റി),ശ്രീ: ജേക്കബ് സ്കറിയ (സെക്രെട്ടറി) , റെവ: ഫാദർ അനീഷ് ജോൺ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
സെന്റ് മേരീസ് ഓർത്തഡോൿസ്
 ചർച്ച്‌ ,ലൂക്കൻ – നിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി റെവ: ഫാദർ ജോർജ്ജ് തങ്കച്ചൻ നേതൃത്വം നല്കി.ശ്രീ: ബിനോയ് ഫിലിപ്പ് റെജിസ്ട്രേഷൻ ഫോം ഏറ്റുവാങ്ങി .ലോഗോ പ്രകാശനം ഇടവക സെക്രെട്ടറിയുടെയും ,ട്രസ്റ്റിയുടെയും നേതൃത്വത്തിൽ റെവ: ഫാദർ ജോർജ്ജ് തങ്കച്ചൻ നിർവ്വഹിച്ചു.
കോർക്ക്, ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ ഇടവക വികാരി റെവ: ഫാദർ
സഖറിയ ജോർജ്ജിന്റെ പക്കൽ നിന്നും ശ്രീ : കുര്യാക്കോസ് ജോർജ്ജ് റെജിസ്ട്രേഷൻ ഫോം ഏറ്റുവാങ്ങി.ലോഗോയുടെ പ്രകാശനം ശ്രീ : തോമസ് മാത്യു ( ട്രസ്റ്റി), ശ്രീ : ജോബി എബ്രഹാം (സെക്രെട്ടറി ),ഇടവക വികാരി റെവ: ഫാദർ സഖറിയ ജോർജ്ജ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
2018 മെയ്
 5,6,7 (ശനി,ഞായർ,തിങ്കൾ)എന്നീ ദിവസങ്ങളിലായി  വാട്ടർഫോർഡിലെ മൌണ്ട് മെല റിയിൽ വച്ചു നടത്തപ്പെടുന്ന ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച്‌ (അയർലൻഡ് റീജിയൺ) ഫാമിലി കോൺഫെറെൻസിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി കമ്മറ്റി അറിയിച്ചു.
വാർത്ത : ഷാജി ജോൺ പന്തളം.