ആരാവല്ലി പെരുന്നാള്‍

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 84 – മത് ഓർമ പെരുന്നാളും 10 മത് പദയാത്രയും ഫെബ്രുവരി 10 മുതൽ 25 വരെ  ഗുഡ്ഗാവ് ആരാവലി മാർ ദിവന്നാസിയോസ് ചാപ്പലിൽ ഡൽഹി ഭദ്രാസനാധിപൻ അഭി.  ഡോ. യൂഹാനോൻ മാർ ദിമെത്രയോസിന്റയും നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രോപ്പോലീത്തന്മാരുടെ  മുഖ്യ കാർമികത്വത്തിൽ  നടത്തപ്പെടുന്നു.ഫെബ്രുവരി 10 ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊടിയേറ്റും. 24 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പദയാത്ര ആരാവലി പ്രകാസ്പുരി യിൽ നിന്നും ആരംഭിക്കുന്നു, 25 ഞായറാഴ്ച 8 മണിക്ക് വിശുദ്ധ കുർബാന, അനുഗ്രഹപ്രഭാഷണം, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടുന്നു. ക്രമീകരണങ്ങൾക്കു ഫാദർ. ടി. ജെ ജോൺസൻ, സാമുവേൽ ജോർജ്. അനിൽ ജോൺ, എന്നിവർ നേതൃത്വം നല്കുന്നു. വിശദ വിവരങ്ങൾക്ക് കൺവീനർമാരായ ജയ്മോൻ ചാക്കോ (9810406452), ജോജി നൈനാൻ (9911770519) എന്നിവരുമായി ബന്ധപ്പെടുക.