കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 26-ന് വെളളിയാഴ്ച ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ വച്ച് നടന്നു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനെ തുടര്‍ന്ന് പ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബി.എം.എം എഞ്ചിനീയറിങ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ റവ.ഫാ.തോമസ് വര്‍ഗീസ് ചാവടിയില്‍ ڇക്രൈസ്തവ നേതൃത്വ പാടവംڈ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. ക്രൈസ്തവ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളില്‍ നേതൃത്വം വഹിക്കുന്നവര്‍ ക്രിസ്തുവിന്‍റെ മുഖം ലോകത്തിന് കാട്ടിക്കൊടുക്കുന്നവരും ഇളം തലമുറകളെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്നവരും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീ.ലിപിന്‍ പുന്നന്‍ കൃതജ്ഞതയും പറഞ്ഞു. സഭയുടെ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുളള 11 ഭദ്രാസനങ്ങളില്‍ നിന്നുളള വൈസ്പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ ജോയിന്‍റ് സെക്രട്ടറിമാര്‍ ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 75 പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിച്ചു. 2018-ലെ പ്രവര്‍ത്തന കലണ്ടറിന്‍റെ പ്രസാധനം യോഗത്തില്‍ വച്ചു നിര്‍വ്വഹിച്ചു. 2018 ജൂലൈ 14-ന് ശനിയാഴ്ച സൗത്ത് സോണ്‍ കേന്ദ്ര കലാമത്സരങ്ങള്‍ തിരുവല്ല എം.ജി.എം സ്കൂളില്‍ വച്ചും നോര്‍ത്ത് സോണ്‍ കേന്ദ്ര കലാമത്സരങ്ങള്‍ കൊരട്ടി സീയോന്‍ അരമനയില്‍ വച്ചും നടത്തുന്നതിനും സെപ്റ്റംബര്‍ 20,21,22, തീയതികളില്‍ കേന്ദ്ര ത്രിദിന ക്യാമ്പ് നടത്തുന്നതിനും ഡിസംബര്‍ 9-ന് ബാലദിനം ആചരിക്കുന്നതിനും നിശ്ചയിച്ചു.