വാങ്ങിപ്പോയവർക്ക് കക്ഷിവഴക്കില്ല

കോട്ടയം പുത്തൻപള്ളി – മലങ്കര ഓർത്തഡോക്സ് സഭയുടെ സെൻട്രൽ ഭദ്രാസനത്തിൽ ഉൾപ്പെട്ട ദൈവാലയം, പരിശുദ്ധ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉള്ള ദൈവാലയം, ചെറിയപള്ളി മഹായിടവകയുടെ നിയന്ത്രണത്തിലുള്ള ദൈവാലയം, ചെറിയപള്ളി, താഴത്തങ്ങാടി, കാരാപ്പുഴ തുടങ്ങിയ ഇടവകക്കാരുടെ സെമിത്തേരിയുള്ള ദൈവാലയം, ഇതിലെല്ലാമുപരി ഇവിടെ പ്രസക്തമായത് ആനപ്പാപ്പിയുടെ ഭൗതീക ശരീരം സംസ്കരിച്ച ദൈവാലയം എന്നതാണ്….

അന്ത്യോക്യൻ പാത്രിയർക്കീസിനോട് കൂറ് പുലർത്തുന്ന പുത്തനങ്ങാടി സിംഹാസന പള്ളിയിൽ നിന്നും വിശുദ്ധ കുർബാനക്ക് ശേഷം പ്രദക്ഷിണമായി മേക്കട്ടിയുടെ അകമ്പടിയിൽ അംശവസ്ത്രം ധരിച്ചു പുരോഹിതനും, ശുശ്രൂഷകരും, വിശ്വാസികളും പുത്തൻപള്ളിയിൽ എത്തിച്ചേർന്നു. അവിടുത്തെ കുർബാന അവസാനിക്കുന്നത് വരെ കാത്തുനിന്നു. ഓർത്തഡോക്സ് സഭയിലെ വൈദീകർ സെമിത്തേരിയിൽ വന്ന് വാങ്ങിപ്പോയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചപ്പോൾ അവരിൽ ഒരാളായി സിംഹാസന പള്ളിയിലെ വൈദീകനും പങ്കുചേർന്നു (പ്രാർത്ഥനകൾ ചൊല്ലി, സെമിത്തേരിയിൽ ധൂപാർപ്പണം നടത്തി, കക്ഷിഭേദമില്ലാതെ കൈമുത്തിച്ചു, സിംഹാസന പള്ളിയിലെ വിശ്വാസികൾ ഓർത്തഡോക്സ് വൈദീകരുടെ കൈമുത്തി) ഇത് ഇന്നത്തെ മാത്രം സംഭവം അല്ല, കാലാകാലങ്ങളായി വാങ്ങിപ്പോയവരുടെ ഓർമദിനത്തിൽ നടക്കുന്ന കാര്യമാണ്.