സുവർണ്ണ ജൂബിലി നിറവിൽ ദുബായ് സെൻറ്. തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ

ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമിടയിൽ പ്രവർത്തിച്ച ‘മലങ്കര ഗാന്ധി’ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുസ്‌മരണാർത്ഥം ഇടവകയുടെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഫെബ്രുവരി 2 ന് കണ്ടനാട് കർമ്മേൽ ദയറായിൽ വെച്ച് ആലംബഹീനരായ 50 പേർക്ക്  ഈ  വർഷം ഏർപ്പെടുത്തുന്ന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ്  മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ നിർവഹിക്കും.  ചടങ്ങിൽ സ്ലീബാദാസ സമൂഹത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സഹകാരികളെ ആദരിക്കുന്നു.