പ്രലോഭനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ ശക്തമായ നിലപാട് എടുത്ത മഹതി ആയിരുന്നു വി. ശ്‌മൂനി അമ്മ
ക്രിസ്തീയ ജീവിതത്തിൽ പ്രലോഭനങ്ങളുടെയുംഅടിച്ചമർത് തകളുംഉണ്ടാകുമ്പോൾ ചെറുക്കേണ്ടിടത്ത് ചെറുത്തു നിൽക്കുവാൻ സാധിക്കണം. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ: തോമസ് മാർ അത്താനാസിയോസ്.പെരിങ്ങനാട് വലിയ പള്ളിയിലെ പെരുന്നാൾ കുർബാന മധ്യത്തിൽ നടത്തിയ പ്രസംഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാവിലെ 7:30ന് പെങ്കീസ നമസ്ക്കാരത്തെ തുടർന്ന് നടന്ന വി. മൂന്നിൻമേൽ കുർബാനക്ക് അഭി. മെത്രാപോലിത്ത പ്രധാന കാർമികത്വം വഹിച്ചു.തുടർന്ന് ശ്ലൈഹികവാഴ്‌വ്, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം, നേർച്ചവിളമ്പും ആചാരപരമായ കൊടിയിറക്കോടുകൂടി ഈ വർഷത്തെ പെരുന്നാളിന് അനുഗ്രഹപൂർണമായ പരിസമാപ്തി. ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദേവാലയമാണ് പെരിങ്ങനാട് മർത്തശ്‌മൂനി ഓർത്തഡോൿസ് വലിയപള്ളി.