മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം

https://www.facebook.com/media/set/?set=a.10213217255697231.1073742276.1571212936&type=1&l=6c8653685e

https://www.facebook.com/malankaratv/videos/10213216545079466/

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ ( വട്ടക്കുന്നേല്‍ ബാവാ) മാമോദീസാ സ്വീകരച്ച ദേവാലയവും ബാവായുടെ മാതൃ ഇടവകയുമായ കോട്ടയം ഭദ്രാസനത്തിലെ വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഒാര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ബാവായുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ഒന്നേകാല്‍ കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മവും ഇടവക പട്ടക്കാരായ വാങ്ങിപ്പോയ ആചാര്യന്മാരുടെ ഒാര്‍മ്മയും 28.1.2018 ഞായറാഴ്ച്ച സമുചിതമായി ആചരിക്കുന്നു. ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും.