പെരിങ്ങനാട് വലിയ പെരുന്നാൾ റാസ നാളെ

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാൾ റാസ നാളെ(28) വൈകിട്ട് 6ന് വി.  സന്ധ്യനമസ്‌ക്കാരത്തെ തുടർന്ന് ദേവാലയത്തിൽ നിന്നും പുറപ്പെടുന്നു.  29 ന് രാവിലെ 7:30ന് പ്രഭാതനമസ്കാരം തുടർന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന, ശ്ലൈഹികവാഴ്‌വ്, നേർച്ചവിളമ്പും ആചാരപരമായ കൊടിയിറക്ക്.
ജനുവരി28,29 ( ഞായർ ,തിങ്കൾ ) തീയതികളില്‍ പെരുന്നാൾ ശുശ്രൂഷകള്‍ സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനൽ ആയ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു. ഗ്രീഗോറിയന്‍ ടി.വി.യുടെ വെബ്‌സൈറ്റ് www.gregoriantv.com ഗ്രീഗോറിയന്‍ ആപ്പ് www.gregorianapp.com ഗ്രീഗോറിയന്‍ ടി.വി. ഫേസ്ബുക്ക് പേജ് www.facebook.com/OrthodoxChurchTV,  www.facebook.com/marthashmoonivaliyapalli.peringanad ഇവയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.