കെ.സി.ഇ.സി.നടത്തിയ ഇന്റര്‍ ചര്‍ച്ച് സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സെന്റ് മേരീസ് സണ്ഡേ സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ കത്തീഡ്രല്‍ ഭാരവാഹികള്‍ക്കൊപ്പം
കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന് ഓവറോള്‍ കിരീടം.
മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും ഓവറോള്‍ കിരീടം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സണ്ഡേ സ്കൂള്‍ കുട്ടികള്‍ കരസ്ഥമാക്കി. വിജയികളെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സണ്ഡേ സ്കൂള്‍ ഹെഡ്മാറ്റര്‍ കെ. ജി. ഡാനിയേല്‍ മറ്റ് അദ്ധ്യാപകര്‍, ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‍ അഭിനന്ദിച്ചു.