കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം എല്ലാ ഭദ്രാസനങ്ങളിലെയും വൈസ്പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ക്കു വേണ്ടി നടത്തുന്ന കേന്ദ്ര നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 26-ന് വെളളിയാഴ്ച ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ വച്ച് നടത്തപ്പെടും. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനെ തുടര്‍ന്ന് രാവിലെ 11 മണിക്ക് പ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ബി.എം.എം എഞ്ചിനീയറിങ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ റവ.ഫാ.തോമസ് വര്‍ഗീസ് ചാവടിയില്‍ ക്ലാസ്സ് നയിക്കും.