തൃക്കുന്നത്ത് സെമിനാരി ഓര്‍ത്തഡോക്‌സ് സഭയുടേത്: ഹൈക്കോടതി

 തൃക്കുന്നത്ത് സെമിനാരി കേസ്: സമാന്തര ഭരണം സാധ്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നീണ്ട നാളുകളായി വിഘടിതവിഭാഗത്തിന്റെ അതിക്രമങ്ങളാല്‍ പൂട്ടപ്പെട്ട ആലുവ തൃക്കുന്നത്ത് സെമിനാരി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൂര്‍ണ നിയന്ത്രണത്തിലും അവകാശത്തിലുമുള്ളതാണെന്ന് കേരള ഹൈക്കോടതി. അല്പസമയം മുമ്പാണ് ഹൈക്കോടതി ഈ ചരിത്രപ്രധാന്യമുള്ള വിധി പ്രസ്താവിച്ചത്. വിഘടിത വിഭാഗത്തിന് സെമിനാരിയില് യാതൊരുവിധ അവകാശങ്ങളുമില്ലായെന്നും കോടതി..

ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ഐ.എ അനുവദിച്ചു കൊണ്ട് യാക്കോബായ വിഭാഗത്തിന്റെ സമാന്തര ഭരണ സംവിധാനം സാദ്ധ്യമല്ലായെന്നു ഹൈക്കോടതി പറഞ്ഞു. യാക്കോബായ വിഭാഗത്തിലെ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും പ്രവേശനം നിരോധിച്ചു.

പ. പിതാവ് 26 ന് വി. കുര്‍ബാന അര്‍പ്പിക്കും

ആലുവ തൃക്കുന്നത്ത് സെമിനാരി സെ.മേരീസ് പള്ളിയിൽ അഭിവന്ദ്യ പിതാക്കൻമാരുടെ പ്രധാന ഓർമ്മപ്പെരുന്നാൾ ദിനമായ ജനുവരി 26-ാം തീയതി രാവിലെ 8 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ട് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. നാൽപ്പതു വർഷങ്ങൾക്കു ശേഷമാണ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത് . എല്ലാ വിശ്വാസികളും വി.കുർബ്ബാനയിലും തുടർന്ന് നടക്കുന്ന ധൂപപ്രാർത്ഥനയിലും പ്രദിക്ഷണത്തിലും നേർച്ചസദ്യയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ നേർച്ച കാഴ്ചകളോടുകൂടി വന്ന് സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫാ. യാക്കോബ് തോമസ്, മാനേജർ

ആലുവാ തൃക്കുന്നത്തു സെമിനാരി ചാപ്പലില്‍ ശുചീകരണം നടക്കുന്നു

Posted by Joice Thottackad on Montag, 22. Januar 2018

തൃക്കുന്നത്ത് സെമിനാരിയില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് ഹൈക്കോടതി വിലക്ക്

കൊച്ചി > ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് ഹൈക്കോടതി വിലക്ക്. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിഷപ്പുമാരും വൈദികരും ആരാധന അര്‍പ്പിക്കുന്നതിനാണ് ഹൈക്കോടതിയുടെ വിലക്ക്.

ജനുവരി 25, 26 തീയതികളില്‍ തിരുനാളിനോട് അനുബന്ധിച്ച്‌ പാത്രിയാര്‍ക്കീസ് വിഭാഗത്തെ വിലക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി

ിലാണ് ഹൈക്കോടതി വിധി. മലങ്കരസഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടവയാണ് പള്ളികളെന്നും പള്ളിയുടെ ഭരണത്തില്‍ തര്‍ക്കമുന്നയിക്കാനാവില്ലെന്നും സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു.

Source