കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന് ആത്മീയ നിറവില്‍ സമാപനമായി. ആയിരങ്ങള്‍ അണിനിരന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സഭയുടെ സഹായ മെത്രാപ്പോലീത്തായും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനം നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്റെ സമാപനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമുതല്‍ നഗരസഭ ടൗണ്‍ ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ സംഗമം സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളുടെ കലാ സാംസ്‌കാരിക പരിപാടികളും സമ്മാനദാനവും ഉണ്ടായി. വൈകീട്ട് ആറരയ്ക്ക് നടന്ന കണ്‍വെന്‍ഷില്‍ ഫാ. എബി ഫിലിപ്പ് പ്രസംഗിച്ചു. നാലു ദിവസം ക്രമീകരിച്ച കണ്‍വെന്‍ഷനില്‍ ഫാ. ഡോ. തോംസണ്‍ റോബി, ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍, മെര്‍ലിന്‍ ടി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിനു കീഴിലെ നാല്‍പതിലധികം വരുന്ന പള്ളികളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിലുള്ള വിശ്വാസി സമൂഹമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. വന്‍ വിശ്വാസി സമൂഹം പങ്കെടുത്ത കണ്‍വന്‍ഷനു ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തോലത്ത്, ഫാ. ടി.സി. ജേക്കബ്, ജോണ്‍ പി. ഏബ്രഹാം എന്നിവരടങ്ങിയ കമ്മിറ്റിയാണു നേതൃത്വം നല്‍കിയത്.