പെരുമ്പെട്ടി സെന്‍റ് മേരീസ് പളളി പെരുന്നാളിന് കൊടിയേറി

പെരുമ്പെട്ടി: പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളി പെരുന്നാളിന് വികാരി ഫാ. സൈമണ്‍ ജേക്കബ് മാത്യു കൊടിയേറ്റി. തുടര്‍ന്ന് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന അഖില മലങ്കര ക്വിസ്സ് മത്സരത്തില്‍ കാര്‍ത്തികപ്പളളി സെന്‍റ് തോമസ്, പുത്തൂര്‍ സെന്‍റ് ജോര്‍ജ്ജ്, തോണിക്കടവ് മാര്‍ ഗ്രീഗോറിയോസ് ഇടവകകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.