ബലഹീനരെ ഉയര്‍ത്തുന്ന ആത്മീയതയിലേക്ക് വളരുക: ഫാ.ഫിലിപ്പ് തരകന്‍
റാന്നി : സമൂഹത്തില്‍ തഴയപ്പെട്ടവരെ ഉയര്‍ത്തുന്ന ആത്മീയ പ്രബുദ്ധതയിലേക്ക് ക്രൈസ്തവ സമൂഹം വളരണമെന്ന് ഓ.സി.വൈ.എം കേന്ദ്ര വൈസ്പ്രസിഡന്‍റ് ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര അഭിപ്രായപ്പെട്ടു. റാന്നി കാതോലിക്കേറ്റ് സെന്‍ററില്‍ നടക്കുന്ന 51-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ 2-ാം ദിനം മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന മര്‍ത്തമറിയം സമാജം സമ്മേളനം ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി മായാ സൂസന്‍ ജേക്കബ് ക്ലാസ്സ് നയിച്ചു. വൈകിട്ട് നടന്ന വചനശുശ്രൂഷയ്ക്ക് ഫാ.ഡോ.തോംസണ്‍ റോബി നേതൃത്വം നല്‍കി. നാളെ രാവിലെ 10 മണിക്ക് ബാലസംഗമം നടക്കും. ഫാ.ജിത്തു തോമസ് ക്ലാസ്സ് നയിക്കും. 2 മണിക്ക് നടക്കുന്ന മാനവശാക്തീകരണ സമ്മേളനം ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.വര്‍ഗീസ് പുന്നൂസ് ക്ലാസ്സ് നയിക്കും. ഫാ.പി.എ.ഫിലിപ്പ് സന്ദേശം നല്‍കും. പ്രൊഫ.ഇട്ടി വര്‍ഗീസ് വൈകിട്ടത്തെ വചനസന്ദേശം നല്‍കും.