Annual Get-together of Trivandrum Diocese

https://www.facebook.com/media/set/?set=a.10213076610421187.1073742273.1571212936&type=1&l=0e947685e4

New year get-together of St. Thomas Fellowship of Malankara Orthodox Church, Trivandrum Diocese. M TV Photos

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/new-year-2018-1.pdf” title=”new year 2018 (1)”]

പുതുവത്സര സംഗമം തിരുവനന്തപുരത്ത്

മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ഒരുക്കിയ പുതുവത്സര സംഗമം ശ്രദ്ധേയമായി. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ 2018 ജനുവരി 10-ാം തീയതി ചേര്‍ന്ന സംഗമത്തില്‍ കെ.സി.ബി.സി. അദ്ധ്യക്ഷനും ലത്തീന്‍ അതിരുപതാ ആര്‍ച്ചു ബിഷപ്പുമായ ഡോ. എം. സൂസപാക്യം പുതുവത്സര സന്ദേശം നല്‍കി. ഓഖി പ്രക്യതി ക്ഷോഭത്തിനിരയായവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
സംഗമത്തില്‍ മന്ത്രിമാരായ സര്‍വ്വശ്രീ മാത്യു റ്റി. തോമസ്സ്, കെ. രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി,
ഡോ. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, കെ. സുരേഷ് കുറുപ്പ്, മുല്ലക്കര രത്നാകരന്‍, കെ.എസ്. ശബരിനാഥ്, ഒ.രാജഗോപാല്‍, രാഷ്ട്രീയ നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,
ജോസഫ് എം.പുതുശ്ശേരി, എം.വിജയകുമാര്‍, എം.എസ്.കുമാര്‍, സി.പി.ജോണ്‍; വിവിധ മതനേതാക്കളായ സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ധര്‍മ്മരാജ് റസാലം, സാല്‍വേഷന്‍ ആര്‍മി സംസ്ഥാനാധിപന്‍ കേണല്‍ നിഹാല്‍ ഹിറ്ററാചി, ബിഷപ്പ് ജോര്‍ജ് ഈപ്പന്‍, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ശുഭഗാനന്ദ, സ്വാമി അശ്വതി തിരുനാള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മണക്കാട് ഇമാം അബ്ദുള്‍ ഗാഫര്‍ മൗലവി, ഇമാം തോന്നയ്ക്കല്‍ ഉവൈസ് അമാനി,  മുന്‍ അംബാസഡര്‍മാരായ റ്റി.പി. ശ്രീനിവാസന്‍, ജോര്‍ജ് രാജു; ബാബു പോള്‍ ഐ.എ.എസ്., സാജന്‍ പീറ്റര്‍ ഐ.എ.എസ്.,
ഡോ. ദിവ്യ എസ്സ് അയ്യര്‍ ഐ.എ.എസ്., ഡോ.ബിജു ജേക്കബ് ഐ.എ.& എ.എസ്., ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, ഡോ. ജേക്കബ് പൂന്നൂസ് ഐ.പി.എസ്,  ടോമിന്‍ തച്ചങ്കേരി ഐ.പി.എസ്, തോമസ്സ്കുട്ടി എ.ജെ. ഐ.പി.എസ്, സാംസ്കാരിക നേതാക്കളായ പെരുമ്പടവം ശ്രീധരന്‍, പ്രഭാവര്‍മ്മ, അടൂര്‍ ഗോപാലക്യഷ്ണന്‍, ഡോ.എം. രാധാക്യഷ്ണന്‍, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോണ്‍, ആത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. പി.ജി. ജോസ്, വിവിധ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തുറകളില്‍നിന്നുള്ള നിരവധി നേതാക്കള്‍ സംഗമത്തില്‍ സംബന്ധിച്ചു.