പെരിങ്ങനാട് വലിയ പെരുന്നാളിന് 21ന് കോടിയേറും 

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ  ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ  പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത്  വലിയ പെരുന്നാളിന് 21ന്  കോടിയേറും. പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപോലിത്ത അഭി. ഡോ :സഖറിയാസ് മാർ അപ്രേം തിരുമേനി,കണ്ടനാട് വെസ്റ്റ് മെത്രാപോലിത്ത  അഭി. ഡോ : തോമസ് മാർ അത്തനാസിയോസ് തിരുമേനി എന്നിവർ നേതൃത്വം നൽകുന്നു. 13ന് വൈകിട്ട് 5:30 ന് പുതിയ കൊടിമരം കൂദാശ ഇടവക മെത്രാപോലിത്ത അഭി. സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിക്കും.  21ന് വിശുദ്ധ കുർബാനക്ക് ശേഷം ആചാരപരമായ കൊടിയേറ്റ് കർമ്മം തുടർന്ന് അദ്ധ്യാത്മിക സംഘടനകളുടെ വാർഷികം,23 ന് രാവിലെ 10മുതൽ മൂന്നുനോമ്പ് ധ്യാനം 26 ന് ഉച്ചക്ക് 2:30 മുതൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഖില മലങ്കര ക്വിസ് മത്സരം, വചനശുശ്രുഷ , 28 ന്  വൈകിട്ട് 6ന് സന്ധ്യനമസ്‌ക്കാരം തുടർന്ന് ഭക്തി നിർഭരമായ റാസ, 29 ന്  രാവിലെ 7:30ന് പ്രഭാതനമസ്കാരം തുടർന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപോലിത്ത  അഭി. ഡോ : തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന, സ്ലൈഹികവാഴ്‌വ്, നേർച്ചവിളമ്പും ആചാരപരമായ കൊടിയിറക്കും. വികാരി ഫാ. ജോസഫ് സാമുവേൽ തറയിൽ, ട്രസ്റ്റി PI ജോർജ്കുട്ടി, സെക്രട്ടറി ജേക്കബ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.