ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ

കൊല്ലം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും മർത്തമറിയം സമാജം പ്രവർത്തകരിൽ നിന്നും സമാഹരിച്ച 1,70,000 രൂപയുടെ ഒന്നാം ഘട്ട ധനസഹായം കൊല്ലം മെത്രാ സന മെത്രാപ്പോലീത്ത അഭി.സഖറിയാ മാർ അന്തോണിയോസ് തിരുമേനി കൊല്ലം രൂപതാ അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ പിതാവിന് കൈമാറി. മെത്രാസന സെക്കട്ടറി ഫാ.സോളു കോശി രാജു, കൌൺസിൽ അംഗങ്ങൾ,മാനേജിംഗ് കമ്മറ്റിയംഗങ്ങൾ മർത്തമറിയം വനിതാസമാജം പ്രവർത്തകർ എന്നിവരും പങ്കെടുത്തു.