Dubai St. Thomas Orthodox Cathedral: Inauguration of Golden Jubilee Celebrations

ദുബായ്:     ഇന്ത്യൻ സമൂഹവും, മലങ്കര സഭ പ്രത്യേകിച്ചും യു.എ.ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്ന്  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.

ദുബായ്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു   പരിശുദ്ധ കാതോലിക്കാ ബാവാ

ചുരുങ്ങിയ കാലം കൊണ്ട് ലോക രാഷ്ട്രങ്ങളെ അതിശയിപ്പിക്കുന്ന വികസനത്തിന് നേതൃത്വം നൽകുവാൻ യു.എ.ഇ ക്കു കഴിഞ്ഞു – പരിശുദ്ധ  ബാവാ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹങ്ങളിൽ യു.എ.ഇ ചെയ്ത സാമൂഹ്യ പ്രവർത്തങ്ങളും സഹായങ്ങളും പരിശുദ്ധ ബാവാ ഓർമ്മിച്ചു.
നാല്പത്തി ആറാം ദേശീയ ദിനം ആഘോഷിക്കുന്ന അവസരത്തിൽ യു.എ.ഇ ഭരണാധികാരികളേയും, പൗരന്മാരെയും പരിശുദ്ധ ബാവാ അഭിനന്ദിച്ചു.
വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള മഹാമനസ്കതയാണ് യു.എ.ഇ -യുടെ മഹത്വമെന്ന്     യോഗത്തിൽ മുഖ്യാതിഥിയായ  ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ്  സൂരി പറഞ്ഞു.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്താ  അധ്യക്ഷത വഹിച്ചു.
ദുബായ് ഇക്കണോമിക് കൗൺസിൽ അംഗം അബ്ദുള്ള അൽ സുവൈദി,   മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ,   വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്, ജനറൽ കൺവീനർ ടി.സി ജോർജ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജോയിന്റ് സെക്രട്ടറി ബിജു സി. ജോൺ   ജോയിന്റ് ജനറൽ കൺവീനർമാരായ ജോസ് ജോൺ, പി.കെ. ചാക്കോ  എന്നിവർ പ്രസംഗിച്ചു.
പ്രഥമ  വികാരി  സ്തേഫനോസ് മാർ തേവദോസിയോസ് മെത്രാപ്പാലീത്തായുടെ നാമത്തിൽ  ദുബായ്  സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ അവാർഡ് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ചടങ്ങിൽ സമ്മാനിച്ചു.
യു.എ.ഇ ക്ക്‌  വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിച്ചു ചടങ്ങുകൾ ആരംഭിക്കുന്നതിനു മുമ്പ് ഒരു മിനിറ്റ് മൗനമായി  പ്രണാമം അർപ്പിച്ചു.
നേരത്തെ വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തിൽ താലപ്പൊലിയോടെ സ്വീകരിച്ചു. ജൂബിലി ക്വയർ ഗാനങ്ങൾ ആലപിച്ചു.
സമ്മേളനത്തിന് ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങൾ അവതരിപ്പിച്ച ഗാന മഞ്ജരി ശ്രദ്ധേയമായി.
രാവിലെ  വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക്   പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിച്ചു.