Speech by HH Catholicos at AMOSS UAE Zonal Conference

Speech of HH. Catholicos during The Inaugural  speech of AMOSS UAE Zonal Conference. Video

പൂർവ്വ പിതാക്കന്മാർ ആരാധനയിലൂടെയാണ് വിശ്വാസം  കാത്തു സൂക്ഷിച്ചിരുന്നത് . പരിശുദ്ധ കാതോലിക്കാ ബാവ

 
ആരാധനയിലൂടെ സ്വർഗത്തെ കാണാൻ കഴിയണം. സ്വർഗീയ ആരാധനയുടെ പതിപ്പാണ് മദ്ബഹ ശുശ്രൂഷ ആയതിനാൽ ശുശ്രൂഷകർ ഏൽക്കുന്ന ചുമതലകൾ ഗൗരവമുളളതാണെന്നു മനസ്സിലാക്കുക. ആത്മാർത്ഥതയോടെ ദൈവ സന്നിധിയിലാണ് നിൽക്കുന്നത് എന്ന യാഥാർഥ്യം മനസ്സിലാക്കി പെരുമാറുക എന്നും പരിശുദ്ധ ബാവ തിരുമേനി മദ്ബഹ ശുശ്രൂഷകരെ ഓർമ്മിപ്പിച്ചു. 
 
അഖില മലങ്കര ഓർത്തഡോൿസ് ശുശ്രൂഷക സംഘം യു.എ.ഇ.മേഖലാ ഏകദിന കോൺഫറൻസ് ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. 
സോണൽ പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ്  അദ്ധ്യക്ഷത വഹിച്ചു. ഡൽഹി  ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.  അഖില മലങ്കര ഓർത്തഡോൿസ് ശുശ്രൂഷക സംഘം പ്രസിഡണ്ട് യാക്കോബ് മാർ ഏലിയാസ് തിരുമേനിയുടെ സന്ദേശം സോണൽ പ്രസിഡന്റ്ചടങ്ങിൽ വായിച്ചു. വന്ദ്യ  മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പാ, യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ തോമസ് എന്നിവർ ക്ലാസ്സുകൾ എടുത്തു. ഫാ ജേക്കബ് ജോർജ് , ഇടവക . സഹവികാരി ഫാ.ജോജി കുര്യൻ തോമസ്, സഭാമാനേജിങ് കമ്മിറ്റി അംഗം കെ.ജി.നൈനാൻ, ഇടവക ഭാരവാഹികളായ ട്രസ്റ്റീ.ഐപ്പു ജോർജ് , സെക്രട്ടറി ബിനു മാത്യു സാമുവേൽ . സോണൽ സെക്രട്ടറി ഐ.തോമസ് . തോമസ് കെ ജോർജ് എന്നിവർ പ്രസംഗിച്ചു. 
യു.എ.ഇ. യയിലെ എല്ലാ ഓർത്തഡോൿസ് ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും ശുശ്രൂഷകരും സംബന്ധിച്ചു.