ന്യൂഡൽഹി : ഓർത്തഡോൿസ് – യാക്കോബായ സഭ തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ ചേം
കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി, നെച്ചൂർ, കണ്യാട്ടുനിരപ്പ് എന്നി പള്ളികളുടെ തർക്കത്തിലായിരുന്നു കോടതി വിധി. ഉടമ്പടികൾ പ്രകാരം പള്ളികൾ ഭരിക്കാൻ അനുവദിക്കണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. വിവിധ ഉടമ്പടികൾ അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളിയ കോടതി 1995 ലെ സുപ്രീം കോടതി വിധി നിലനിൽക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. 1995 ലെ വിധി അനുസരിക്കാതെ നിയമപോരാട്ടം തുടർന്ന യാക്കോബായ സഭയെ ജൂലൈ മൂന്നിലെ വിധിയിൽ കോടതി വിമർശിച്ചിരുന്നു. 1934 ഭരണഘടനക്ക് ബദലായി യാക്കോബായ സഭ 2002ൽ ഭരണഘടന ഉണ്ടാക്കിയത് നിയമ വിരുദ്ധമാണെന്നും പാത്രീയാർക്കീസിന്റെ അധികാരം അപ്രത്യക്ഷമായ മുനമ്പിൽ എത്തിയെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.