ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനം: മാർ നിക്കോദിമോസ്

റാന്നി : ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനമാണെന്നും ആധുനിക കാലത്തെ നവമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ അവയുടെ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് പ്രവർത്ഥിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത് എന്നും നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിലയ്ക്കൽ ഭദ്രാസന എം.ജി.ഒ.സി.എസ്.എം 6-മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവ.ഫാ.അജി തോമസ് ഫിലിപ്പ് അദ്യക്ഷത വഹിച്ചു. മണർകാട്  ICMS ഇന്റർനാഷണൽ കോളജിലെ  അദ്ധ്യാപിക പ്രൊഫ.റീന  ജയിംസ്  ക്ലാസ് നയിച്ചു . റവ.ഫാ.ഇടിക്കുള എം.ചാണ്ടി, റവ.ഫാ.യൂഹാനോൻ ജോണ്, റവ.ഫാ.സൈമൺ വര്ഗീസ്, ഡോ.എബ്രഹാം ഫിലിപ്പ്, പ്രൊഫ.പി.എ. ഊമ്മൻ, ഡോ.റോബിൻ.പി.മാത്യു, ശ്രീ.ജിജോ രാജു, ശ്രി.ക്രിസ്റ്റി തോമസ്, ശ്രീ.ജിജിൻ മാത്യു പടിഞ്ഞാറോത്തിൽ എന്നിവർ പ്രസംഗിച്ചു.