ഓസ്‌ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 9 മുതൽ 11 വരെയുള്ള തീയതികളിൽ ഭക്തിപൂർവ്വം നടത്തപ്പെടും. നവംബർ 9 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പെരുന്നാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. അനിഷ് കെ.സാം നിർവഹിക്കും. തുടർന്ന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടത്തപ്പെടും. നവംബർ 10 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, ഭക്തിനിർഭരമായ റാസ, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും. നവംബർ 11 ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, വാഴ്വ്, നേർച്ച വിളമ്പ് എന്നിവയും തുടർന്ന് ആദ്യഫല ലേലവും, സ്‌നേഹവിരുന്നും നടത്തപ്പെടും. പരിശുദ്ധ പിതാവിൻറെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ട് എല്ലാവരേയും കർതൃനാമത്തിൽ പെരുന്നാൾ ശുശ്രൂഷകളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഇടവക കൈക്കാരൻ ശ്രീ. ബിജു കുര്യാക്കോസ്, സെക്രട്ടറി ശ്രീ. ജോഷി ആൻഡ്രൂസ്, പെരുന്നാൾ കൺവീനർ ശ്രീ. ആശിഷ് പുന്നൂസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.