ബൈബിള്‍ നാടകോത്സവം: ബലിക്കല്ല് മികച്ച നാടകം ,  റിനു തോമസ് മികച്ച നടന്‍

 
ദുബായ്: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തില്‍ 2017 ഒക്ടോബര്‍ 20 വെള്ളിയാഴ്ച്ച ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ബൈബിള്‍ നാടകോത്സവം 2017 സംഘടിപ്പിച്ചു.
മികച്ച നാടകം: ബലിക്കല്ല് (ദുബായ് യൂണിറ്റ്), മികച്ച രണ്ടാമത്തെ നാടകം: ജൂഡിറ്റ് (അബുദബി യൂണിറ്റ്), മികച്ച മൂന്നാമത്തെ നാടകം: അസ്തമിക്കാത്ത സ്‌നേഹം (ഷാര്‍ജ യൂണിറ്റ്)
മികച്ച നടന്‍: റിനു തോമസ്, ദുബായ്  (നാടകം: ബലിക്കല്ല്), മികച്ച നടി: ജെന്നി ആന്‍ കോശി, അബുദബി (നാടകം: ജൂഡിറ്റ്) പ്രത്യേക ജൂറി അവാര്‍ഡ്: ജോണ്‍ ജേക്കബ്, അബുദബി (നാടകം: ജൂഡിറ്റ്)  ഫാ. ജേക്കബ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.  ജോസ് കോയിവിള,  ജിനു രാജന്‍,  വില്‍സണ്‍. ടി. വര്‍ഗീസ് എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
മത്സരാനന്തരം നടന്ന സമ്മാനദാനചടങ്ങില്‍  ഫാ. നൈനാന്‍ ഫിലിപ്പ്,  ഫാ. ഐപ്പ് പി. അലക്‌സ്,  ഫാ. പോള്‍ ജേക്കബ്, സഭാ മാനേജിങ് കമ്മിറ്റി അംഗം  പി. ജി. മാത്യു, ഇടവക ജോ.സെക്രട്ടറി ബിജു സി. ജോണ്‍, സോണല്‍ സെക്രട്ടറി  ബിജു തങ്കച്ചന്‍, കണ്‍വീനര്‍ ജോണ്‍കുട്ടി ഇടിക്കുള, യൂണിറ്റ് സെക്രട്ടറി  ബിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.