സൗത്തെന്റ് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് ചർച്ചിൽ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍

പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബർ 10,11 തിയതികളിൽ സൗത്തെന്റ് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് ചർച്ചിൽ

എസ്സെക്സ്: ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ്  തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന എസ്സെക്സിലെ പ്രഥമ ഓർത്തഡോൿസ്‌ ദേവാലയമായ സൗത്തെന്റ് ഓണ്‍ സീ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ര്‍ 10, 11(വെള്ളി,ശനി) തീയതികളില്‍ ആഘോഷിക്കുന്നു.
 സൗത്തെൻഡ് ഓൾ  സെയിന്റ് ദേവാലയത്തില്‍ 10~ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 ന് കൊടിയേറ്റ് തുടർന്ന് സന്ധ്യാ പ്രാര്‍ത്ഥനയും 11~ാം തീയതി രാവിലെ 8 .30 നു പ്രഭാത  നമസ്കാരം, 9 .30  ന് വിശുദ്ധ കുര്‍ബ്ബാന ഇടവക വികാരി  ഫാ.വർഗി സ് മണ്ണാംചേരി യുടെ    പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപെടുന്നു
തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഭക്തിനിര്‍ഭരമായ, പ്രദക്ഷിണം,ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അഭയം പ്രാപിച്ചു അനുഗ്രഹം പ്രാപിക്കുവാൻ സൗത്തെൻഡ്  സൈന്റ്റ്‌ ഗ്രെഗൊരിഒസ് ദൈവലയതിലെക് സ്വാഗതം ചെയുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോയ് തോമസ്   (ട്രസ്ററി):07961723536
സെക്രട്ടറി , സുനിൽ തങ്കച്ചൻ ;( 07446198962)
പള്ളിയുടെ വിലാസം:
 ആള്‍ സൈന്റ്സ് ചര്‍ച്ച്
1 സട്ടന്‍ റോഡ്
സൗത്തെന്റ്ഓണ്‍ സീ
സ് സ് 25 പി എ