ദോഹ ഇടവകയിൽ പ. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

ദോഹ: മലങ്കര ഓർത്തഡോൿസ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 115 -മത് ഓർമ്മപ്പെരുന്നാൾ 27  മുതൽ നവംബർ 3  വരെ ആചരിക്കുന്നു. പെരുനാൾ ശുശ്രൂഷകൾക്ക് ബോംബെ ഭദ്രാസനധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. 27  ന് രാവിലെ  വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി ഫാ.സന്തോഷ് വർഗീസ് പെരുനാൾ കൊടിയേറ്റ് നിർവഹിക്കും. 31, നവംബർ 2  തീയതികളിൽ വൈകിട്ട് ഡോ.കെ എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ സുവിശേഷ പ്രസംഗം നടത്തും. നവംബർ 3  ന്  രാവിലെ 8 .15  ന് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ  മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വചന ശുശ്രൂഷ തുടർന്ന്  മധ്യസ്ഥ പ്രാർത്ഥന, പ്രദിക്ഷണം, ശ്ലൈഹീക വാഴ്വ്, നേർച്ചവിളമ്പ്.
വാർത്ത: സുനിൽ കെ.ബേബി (ഗൾഫ് ബ്യുറോ)