കെ. സി. ഇ. സി. സ്വീകരണം നല്‍കുന്നു

 മനാമ: ബഹറനിലെ ക്രിസ്ത്യന്‍ അപ്പോസ്തോലിക് സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ ബഹറനില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ബോബെ ഭദ്രാസനാധിപനുംമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്കും മാര്‍ത്തോമ്മ സഭയുടെ ചെന്നൈ-ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പായിക്കും സ്വീകരണം നല്‍കുന്നു. കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ജോര്‍ജ്ജ് യോഹന്നാന്‍ന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ 2017 ഒക്ടോബര്‍ 17 ചൊവ്വാഴ്ച്ച വൈകിട്ട് 5.00 മണിക്ക് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച്‌ ആണ്‌ സ്വീകരണം നല്‍കുന്നത് എന്നും ഈ സമ്മേളനത്തില്‍ ഏവരും സമയത്ത് തന്നെ വന്ന്‍ ചേരണമെന്നും  സെക്രട്ടറി മൈക്കിള്‍ റ്റി. എം., ട്രഷറാര്‍ ക്രിസോസ്റ്റം ജോസഫ് എന്നിവര്‍ അറിയിച്ചു.