നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വാര്‍ഷികം


റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സുവിശേഷസംഘത്തിന്‍റെ 6-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ്യൂഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ.ഫാ.തോമസ് വര്‍ഗീസ് അമയില്‍ ധ്യാനം നയിക്കും.