സൺഡേസ്കൂൾ അധ്യാപക സമ്മേളനം

നൃൂഡൽഹിഃ ഒാ൪ത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സൺഡേസ്കൂൾ അധ്യാപകരുടെ സമ്മേളനം ഒക്ടോബർ രണ്ടിനു ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ്‌  പള്ളിയില്‍ നടന്നു . ഡൽഹി ഭദ്രാസനാ സെക്രട്ടറി  ഫാ. സജി യോഹന്നാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാ. ജെയ്സ് കെ ജോ൪ജ്ജ് അധ്യാപകര്‍ക്കായുള്ള  ക്ലാസ്സ്‌  നയിച്ചു. “Edifying 4G- a Vocation” എന്നതായിരുന്നു വിഷയം. ഫാ. ഷാജി മാത്യൂസ്, ഫാ. പത്രോസ് ജോയി, ഫാ. അഭിലാഷ് റ്റി എൈസക്, ഫാ. ലെനി ചാക്കോ, ഫാ. ബിനീഷ് ബാബു, ഫാ. ജെയ്സ് കെ ജോ൪ജ്ജ്, ഫാ. എബീൻ പി ജേക്കബ്ബ്, ഫാ. റോബിന്‍സ് ദാനിയേല്‍, ശ്രീ ബാബു കെ. എന്നിവര്‍ നേതൃത്വം നല്‍കി.