പ. പിതാവ് വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു

Varikoli Church

Posted by OCYM Kolenchery Unit on Samstag, 23. September 2017

കോലഞ്ചേരി – പ. കാതോലിക്കാ ബാവാ വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസും സന്നിഹിതനായിരുന്നു.

വരിക്കോലി സെന്റ് മേരീസ്‌ ഓർത്തഡോൿസ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ വി. കുര്‍ബ്ബാനയ്ക്ക് ശേഷം യോഗം ചേര്‍ന്നു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പ. പിതാവിനൊപ്പം വരിക്കോലി പള്ളിയില്‍ എത്തിയിരുന്നു.

വരിക്കോലിയിൽ നിയമ വിരുദ്ധമായി സംഘം ചേർന്ന വിഘടിത വിഭാഗത്തിനെ നിയമനുസരണം മാറ്റാതെയും, പളളിക്ക് മു൯പിൽ സംഘം ചേർന്ന് മുദ്രാവാകൃം വിളിച്ചു ദൈവാലയത്തിന്റെ പവിത്ര കളങ്ക പെടുത്തുന്നവർക്ക് എതിരെ കോടതി അലക്ഷൃ നടപടി സ്വീകരിക്കാതെയും താ൯ വരിക്കോലി പളളിയിൽ നിന്ന് പോകാ൯ ഉദ്ദേശിക്കുന്നില്ലെന്ന് പ.കാതോലിക്കാ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയ൯ ബാവ നിലപാടെടുത്തു. പോലീസ് സൂപ്രണ്ടും ആയുളള ചർച്ചയിലാണ് ബാവാ ത൯െറ തീരുമാനം വൃക്തമാക്കിയത്. നിയമ വിരുദ്ധമായ സംഘം ചേരൽ ബ.സുപ്രിം കോടതി വിധിയുടെ ലംഘനമ‌ാണ്. ത൯െറ സഭക്ക് അർഹമായ നീതി ലഭിക്കേണ്ടത് ഭാരതത്തിലെ നീതിനൃായ വൃവസ്ഥ അനുസരിച്ചാണ്.ബഹു.സുപ്രിം കോടതി വിധി അട്ടിമറിക്കുന്ന ഒരു നീക്കത്തെയും താനും സഭയും അംഗീകരിക്കില്ല. നീതി ലഭിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോരാടും എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

സുപ്രീംകോടതിവിധിപ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ച പള്ളി നിലവില്‍ ആര്‍.ഡി.ഒ. യുടെ ചുമതലയിലാണ്. താക്കോല്‍ ആര്‍.ഡി.ഒ. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭ ആരാധനയ്ക്കായി ആവശ്യപ്പെടുമ്പോള്‍ പോലീസുകാര്‍ വന്ന് പള്ളി തുറന്നു തരും എന്നതാണ് നിലവിലെ സ്ഥിതി എന്നും, കണ്ടനാട് ഈസ്റ്റ് ഭദ്രാസന നേതൃത്വം പറയുന്നു.

വൈകുന്നേരം യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം നടക്കവെ പോലീസ് അകമ്പടിയോടെ പ. പിതാവ് ദേവലോകം അരമനയിലേയ്ക്ക് മടങ്ങി. രാത്രി വൈകി എത്യോപ്യയിലേയ്ക്ക് യാത്ര പുറപ്പെട്ടു.