എം.ജി.ഓ.സി.എസ് എം. യു എ ഇ മേഖലാ കലാമേള

 

എം.ജി.ഓ.സി.എസ് എം. യു എ ഇ മേഖലാ കലാമേളയിൽ ഷാർജാ സെന്റ് ഗ്രീഗോറിയോസ് , റാസ് അൽ ഖൈമ സെന്റ് മേരീസ് യൂണിറ്റുകൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി

 

റാസ് അൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പിൽഗ്രിം സെന്ററിൽ വച്ച് നടത്തിയ  എം.ജി.ഓ.സി.എസ് എം.  യു എ ഇ മേഖലാ കലാമേളയിൽ ഷാർജാ സെന്റ് ഗ്രീഗോറിയോസ് , റാസ് അൽ ഖൈമ സെന്റ് മേരീസ് യൂണിറ്റുകൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി  മാർ തെയോഫിലിസ് മെമ്മോറിയൽ വർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി  സോണൽ പ്രസിഡന്റ് ഫാ സജു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഇടവക വികാരി ഫാ. ഐപ്പ് പി. അലക്സ് കലാമേള ഉദ്ഘാടനം ചെയ്തു.  ഫാ.നൈനാൻ ഫിലിപ് , ഫാ ജേക്കബ് ജോർജ്, ഫാ ടോം തോമസ് , ഫാ.എബ്രഹാം കോശി   സോണൽ സെക്രട്ടറി സോളമൻ ചെറിയാൻ    ട്രഷറർ അലക്സ് വർഗീസ് ഇടവക ഭാരവാഹികളായ ട്രസ്റ്റി  ഈശോ വർഗീസ് സെക്രട്ടറി സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. 
പ്രസംഗ മത്സരത്തിൽ ശ്രീ മെബിൻ തോമസ് , അൻസാ അലക്സ് ,സെലീന ഷിജു ജോർജ്  എന്നിവരും ബൈബിൾ റീഡിങ്ങിൽ  നിതിൻ വർഗീസ് .ജൂലിയ സാറാ തോമസ്, അലീന സുകു എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി  ഗ്രൂപ്പ് സോങ് മത്സരത്തിൽ ഷാർജ, ദുബായ് ,റാസ് അൽ ഖൈമ എന്നീ യൂണിറ്റുകളും ടാബ്ലോ മത്സരത്തിൽ റാസ് അൽ ഖൈമ,ഫുജൈറ  യൂണിറ്റുകളും,ക്വിസ് മത്സരത്തിൽ ജബൽ അലി ,അബുദാബി, ഷാർജാ യൂണിറ്റുകളും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .  ശ്രീമതി ഷിനു സജു, സാം തോമസ്, ജെസിൻ  തോമസ്, റോണി രാജു  എന്നിവർ നേതൃത്വം നൽകി.  
 
റാസ് അൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പിൽഗ്രിം സെന്ററിൽ വച്ച് നടത്തിയ എം.ജി.ഓ.സി.എസ് എം.  യുഎഇ മേഖലാ കലാമേളയിൽ വിജയികളായവർ ഭാരവാഹികളോടൊപ്പം