സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30 മുതല്‍ 3:30 വര ടീനേജ് കുട്ടികള്‍ക്കായിട്ടും 22 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബനയ്ക്ക് ശേഷം 9:30 മുതല്‍ 10:30 വരെ ഫാമിലികള്‍ക്കായിട്ടും ആണ്‌ കൗണ്‍സിലിംഗ് നടത്തുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടൂര്‍ – കടമ്പനാട് ഭദ്രാദനത്തിലെ ഫാമിലി കൗണ്‍സിലിംഗ് പ്രോഗ്രാം ഡയറക്ടറും അടൂര്‍ മൗണ്ട് സീയോന്‍ കോളേജിലെ അസ്സി. പ്രഫസറും ആയ റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസഫ് ആണ്‌ ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കുന്നത് എന്നും പങ്കെടുക്കുന്ന ടിനേജ് കുട്ടികള്‍ പേരു മുന്‍ കൂട്ടി അറിയിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കോടിനേറ്റര്‍മാരായ ബിനു വര്‍ഗ്ഗീസ് (39001036) പ്രമോദ് വര്‍ഗ്ഗീസ് (36269262) സിജു ജോണ്‍ (38805328) എന്നിവരുമായി ബന്ധപ്പെടണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിഅവര്‍ അറിയിച്ചു.