സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഗാല ഇടവകക്ക് സ്വന്തമായ്  ആരാധനാലയം  ഉണ്ടാകുന്നു

 

മസ്കറ്റ് , മലങ്കര  ഓര്‍ത്തഡോക്‍സ്‌വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള  ആഗ്രഹമായിരുന്നു  ഗാല  കേന്ദ്രികരിച്ച്  ഒരു ഇടവക .  2 0 1 4  ഏപ്രില്‍മാസത്തില്‍അത് സഫലീകൃതമായതു  . ഗാല  കേന്ദ്രീകരിച്ചു  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ഇടവക  രൂപികൃതമായതോടു  കൂടിയാണ് . റുവി  മഹാ ഇടവകയില്‍നിന്ന് 1 3 0  ഇടവക  അംഗങ്ങളുമായി  തുടങ്ങിയ  ആദ്യ  ഇടവക  ഇന്ന് 3 2 5  അംഗങ്ങളായി  വളര്‍ന്നിരിക്കുന്നു . സ്വന്തമായി  ഒരു  ആരാധനാലയം  ഉണ്ടാകണമെന്ന  അതിയായ ആഗ്രഹം ,തുടക്കം  മുതലേ കൊണ്ടുനടന്ന  ഇവര്‍ഏകദേശം  മൂന്നു  വര്‍ഷങ്ങ ള്‍കൊണ്ട്  അത്  സഫലീകരിക്കുകയാണ് . വിവിധ  നടപടികള്‍പൂര്‍ത്തികരിച്ചു , ഒമാന്‍മത കാര്യാലയം  ഗാലയില്‍ഓര്‍ത്തഡോക്‍സ്‌സമൂഹങ്ങള്‍ക്ക് സ്വന്തമായി  ഒരു ആരാധനാലയ സമുച്ചയം  നിര്‍മ്മിക്കുവാ ന്‍അനുവാദം  നല്‍കി .

ഇതിന്റെ  പ്രാരംഭ നടപടിയായി ദേവാലയത്തിന്റെ ശിലാസ്ഥാപനത്തിന്‍റെ ശിലയുടെ കൂദാശ കര്‍മ്മം 2 0 1 7 സെപ്തംബര്‍1 6 നു ശനിയാഴ്ച രാവിലെ കുര്‍ബ്ബാനയ്ക്ക് ശേഷം  അഹമ്മദാബാദ് ഭദ്രാസന  മെത്രാപോലിത്ത അഭി; ഡോ . ഗീവര്‍ഗീസ്  മാര്‍യൂലിയോസ്  നിര്‍വഹിക്കുകയാണ്‌. മലങ്കര  ഓര്‍ത്തഡോക്‍സ്‌ , യാക്കോബായ , ഗ്രീക്ക് , കോപ്ടിക്  വിഭാഗങ്ങള്‍ക്കാണ സ്വന്തമായി ദേവാലയങ്ങള്‍നിര്‍മ്മിക്കുവാന്‍അനുമതി  ലഭിച്ചിരിക്കുന്നത് .എത്രയും  പെട്ടന്ന്  ദേവാലയ  നിര്‍മ്മാണം  തുടങ്ങാനാകുമെന്ന്  ദേവാലയ  നിര്‍മ്മാണവുമായി ബന്ധപെട്ട വര്‍   അറിയിച്ചു.

00289546305'; google_alternate_color = 'FFFFFF'; google_ad_width = 300; google_ad_height = 250; google_ad_format = '300x250'; google_ad_type = 'image'; google_ad_channel ='malankaraorthodox.tv'; google_color_border = 'B0C9EB'; google_color_link = '164675'; google_color_bg = 'FFFFFF'; google_color_text = '333333'; google_color_url = '2666F5'; google_ui_features = 'rc:0'; //-->

 

റെജി മാത്യു  കായപ്പുറത്ത്, 968 99738562.