ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. കാതോലിക്കാ ബാവ

ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ

കോട്ടയം: ഫാദർ ടോം ഉഴുന്നാലിനെ മോചിതനാക്കിയതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പറഞ്ഞു.

ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് നന്ദി അർപ്പിക്കുന്നുവെന്നും, ഇതിനായി പരിശ്രമച്ചവരെ അഭിനന്ദിക്കുന്നുവെന്നും ബാവ പറഞ്ഞു.