വരിഞ്ഞവിള പള്ളി പെരുനാൾ സമാപനം നാളെ 

പരിശുദ്ധ കാതോലിക്ക  ബാവ നേതൃത്വം നൽകും 
ഓയൂർ: മലങ്കര ഓർത്തഡോക്സ്‌ സഭ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉൾപ്പെട്ട വരിഞ്ഞവിള പള്ളിയിൽ പെരുനാൾ നാളെ സമാപിക്കും. ഇന്ന് രാവിലെ 7:15 നു പ്രഭാത നമസ്കാരവും 8:00 നു വിശുദ്ധ കുർബാനയ്ക്  കൊല്ലം ബിഷപ്പ് സഖറിയാസ് മാർ അന്തോണിയോസ് മുഖ്യകാർമികത്വം വഹിക്കും. 10:00  മണി മുതൽ അഖണ്ഡ പ്രാർത്ഥന വൈകിട്ട് 6:00 നു സന്ധ്യ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും നാളെ രാവിലെ 7 :15 നു പ്രഭാത നമസ്കാരവും 8 :00 നു വിശുദ്ധ കുർബാനയ്ക്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും. 9 :30 നു പ്രദക്ഷിണം 10 നു പരിശുദ്ധ കാതോലിക്കാ ബാവായുടെ ശ്ലൈഹീക വാഴ്വ് നൽകും. 10 :15 നു കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടു, നേർച്ച വിളമ്പു, വൈകിട്ട് നാലിന് പെരുനാൾ കൊടിയിറക്ക്, നട അടയ്ക്കൽ, നാളെ പെരുന്നാളിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണം. പത്തനാപുരം ആയൂർ കൊട്ടാരക്കര കുണ്ടറ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുരിശടിയുടെ ഗ്രൗണ്ടിലും, കൊല്ലം ചാത്തന്നൂർ ഭാഗത്തു നിന്നു എത്തിച്ചേരുന്ന വാഹനങ്ങൾ പള്ളിയുടെ കിഴക്കു ഭാഗത്തുള്ള ഗ്രൗണ്ടിലും പുരോഹിതരുടെ വാഹനങ്ങൾ പള്ളി കോമ്പൗണ്ടിലും പാർക്ക് ചെയാവുന്നതാണ്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സ്കൂൾ മാനേജരും വികാരിയുമായ ഫാ: കോശി ജോർജ് വരിഞ്ഞവിള അറിയിച്ചു.