ആർത്താറ്റ് കത്തീഡ്രലിൽ മാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും

കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ മുഖ്യകാർമികരാകും. ഇന്നു മൂന്നിൻമേൽ കുർബാന. വൈകിട്ട് ആറിന് കുറുക്കൻപാറ കുരിശു പള്ളിയിൽനിന്നു ഘോഷയാത്ര. ഏഴിന് സന്ധ്യാനമസ്കാരം, പ്രദക്ഷിണം. 8.30ന് ശ്ലൈഹീക വാഴ്‌വ്.
നാളെ 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10ന് പുരസ്കാരം, നിറപുഞ്ചിരി ചാരിറ്റി ഫണ്ട് വിതരണം. നാലിന് പ്രദക്ഷിണം. അഞ്ചിന് തോട്ടുപുറം തറവാട്ടുവേല പള്ളിക്കു മുൻപിലെത്തി പാരിതോഷികം സ്വീകരിക്കും. തുടർന്നു പൊതുസദ്യ. വികാരി ഫാ. സ്റ്റീഫൻ ജോർജ്, സഹവികാരി ഫാ. മാത്യൂസ് കെ.ബർസൗമ. കൈസ്ഥാനി കെ.വി.ബേബി, സെക്രട്ടറി സി.ഐ.റെജി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പെരുന്നാളിനു നേതൃത്വം നൽകുന്നത്.