ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ

ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ

/script>

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി യു.കെ. യുറോപ്പ് ആഫ്രിക്ക ഭദ്രസന ഇടയന്‍ ഡോ. മാത്യൂസ് മാർ തിമോത്തിയോസിനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

ഭദ്രാസന ഇടയനും സീനിയർ മെത്രാപ്പോലീത്തായുമായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അഭ്യർത്ഥന മാനിച്ചാണ് നിയമനം.. പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും, വാഗ്മിയുമായ മെത്രാപ്പോലീത്താ യു.കെ. യുറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായും, സെമിനാരി അദ്ധ്യാപകനും, എഴുത്തുകാരനും , ധ്യാന ഗുരുവുമാണ്. ദിവ്യബോധനം പ്രസിഡണ്ട്, എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡണ്ട് എന്നീ ചുമതലകളും വഹിക്കുന്നു.