സമാധാന സായാഹ്ന സദസ്സ്

*ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ മേഖലയുടെ* ആഭിമുഖ്യത്തില്‍ _*ഹിരോഷിമ-നാഗസാക്കി*_  ദിനത്തോട് അനുബന്ധിച്ച് *പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍* ആഗസ്റ്റ് 6 ഞായറാഴ്ച   *സമധാന സായാഹ്ന സദസ്സ്* നടത്തി.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ്   സദസ്സ് ഉദ്‌ഘടനം ചെയ്തു. ഭദ്രാസന കൗൺസിൽ അംഗം ഫാ.മാത്യു പി ഡാനിയേൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.പി വൈ ജെസ്സെൻ, മാക്കാംകുന്ന് പ്രസിഡന്റ് ഫാ. ലിനു എം ബാബു,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഏബ്രഹാം എം ജോർജ്ജ്, പി. കെ തോമസ്. എന്നിവർ ആശംസകൾ അറിയിച്ചു.
OCYM ഭദ്രാസന ജനറൽ സെക്രട്ടറി ഷിജു തോമസ്, ജോബിൻ പി സജി, ഫിന്നി മുള്ളനിക്കാട്, നിതിൻ മണകാട്ടുമണ്ണിൽ, സുജിൻ, ഫിലിപ്പ് തോമസ്,മേഖല സെക്രട്ടറി സിജു തരകൻ എന്നിവർ പ്രസംഗിച്ചു.
100 ൽ പരം യുവാക്കൾ കത്തിച്ച മെഴുകുതിരിയും ആയാണ് പരുപാടിയിൽ പങ്കെടുത്തത്. മെഴുകുതിരികൾ യുദ്ധ സ്മാരകത്തിൽ കത്തിച്ച് യുദ്ധത്തിൽ മരിച്ചവരോടുള്ള ആദരവ് അർപ്പിച്ചു.
തുമ്പമൺ, ഓമല്ലൂർ, മാക്കാംകുന്ന്, കോഴഞ്ചേരി ഡിസ്ട്രിക്റ്റുകളുടെ നേതൃത്വത്തിൽ ആണ് പരുപാടി നടന്നത്.