പതിനഞ്ചു നോമ്പും ,കണ്‍വെന്‍ഷനും

മസ്കറ്റ് ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ വി ; മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളി നോടനുബന്ധിച്ചു നടത്തപ്പെടുന്ന വചനശുശ്രൂഷ , പെരുന്നാള്‍ ,നേര്‍ച്ച വിളമ്പു ,ഏകദിന ഫാമിലി കോണ്‍ഫറന്‍സ് , ആത്മീയ സംഘടനകളുടെ വാര്‍ഷികം എന്നിവ ഈ മാസം 13 ,14 ,15 ,16 , തിയതികളില്‍ ഗാല പള്ളിയില്‍ നടക്കും .
13 നു ഞായറാഴ്ച വൈകിട്ട് 7.30 നു സന്ധ്യാനമസ്കാരം , ഗാന ശുശ്രൂഷ .വചന ശുശ്രൂഷ ,14 നു തിങ്കളാഴ്ച വൈകിട്ട് 7.30 നു സന്ധ്യാനമസ്കാരം, ഗാന ശുശ്രൂഷ വചന പ്രഘോഷണം ,15 നു ചൊവ്വാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരം , വി ; കുര്‍ബാന ആശിര്‍വാദം ,നേര്‍ച്ച വിളമ്പു . ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികന്‍ റവ ഫാ ജേക്കബ് മാത്യു , നിലയ്കല്‍ ഭദ്രാസനം ആയിരിക്കും .
16 നു ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം തുടര്‍ന്ന് ഫാമിലി കോണ്‍ഫറന്‍സ് , ആത്മീയ സംഘടനകളുടെ വാര്‍ഷിക ആഘോഷം . പരിപാടികളുടെ ഒരുക്കങ്ങള്‍ക്ക് വികാരി ഫാ ജോര്‍ജ് വര്‍ഗ്ഗീസ്, ട്രസ്റ്റി പി സി ചെറിയാന്‍ , സെക്രടറി ലൈജു ജോയ് ,എന്നിവര്‍ നേതൃത്വം നല്‍കും .
റെജി മാത്യു 968 99738562