നല്ല മനസ്സുകളുടെ സഹായം നടത്തിയത് 10000 സൗജന്യ ഡയാലിസിസ്.

താമരശ്ശേരി: മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന സെന്റ്.ജോർജ്ജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ നല്ല മനസ്സുകളുടെ സഹായം നടത്തിയത് 10000 സൗജന്യ ഡയാലിസിസ്.
2013ൽ പ്രവർത്തനം തുടങ്ങിയ സെന്റർ ജാതി-മത വ്യത്യാസമില്ലാതെ മലയോര മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസകേന്ദ്രമായി മാറുകയായിരുന്നു. ഡോ.എബ്രഹാം മാമന്റെ നേതൃത്വത്തിൽ വിദഗ്‌ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ഡയാലിസിസ് നടത്തുന്നത്.
പതിനായിരം ഡയാലിസിസ് പൂർത്തീകരണ ദിനാചരണം ഇന്ന് രാവിലെ 9:30ന് ബഹു. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്തു. റവ.കെ.ഐ. ഫിലിപ്പ് റമ്പാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സൗദി കെഎംസിസി വക സഹായധനം കെ.പി.മുഹമ്മദിൽ നിന്ന് ഉമ്മൻ‌ചാണ്ടി ഏറ്റുവാങ്ങി സെന്ററിന്റെ ഫിനാൻഷ്യൽ എക്സിക്യൂട്ടീവ് റവ.ഫാ. എ.ഡി.പ്രസാദിന് കൈമാറി.