കുടുംബ സംഗമം

 

പരുമല : ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം 2017 ജൂലൈ 29ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ പരുമല പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഇടവകാംഗങ്ങളെയും, ഇടവകയില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിയവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ ജീവിതത്തിന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ അനുസ്മരിക്കുവാനും, ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം കാത്തു സുക്ഷിക്കുവാനും ക്രിസ്തുവില്‍ കൂട്ടായ്മ ആചരിക്കുക എന്നതാണ് കുടുംബ സംഗമത്തിന്റെ ലക്ഷ്യം. സമ്മേളനത്തിന്റെ പ്രധാന ചിന്താ വിഷയം ‘ക്രിസ്തീയ കുടുംബത്തിന്റെ ദൗത്യവും സ്വത്വബോധവും’ എന്നതാണ്. രാവിലെ വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിക്കുന്നതാണ്. ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. എം. ഒ. ജോണ്‍, അല്‍മായ ട്രസ്റ്റി ശ്രീ. ജോര്‍ജ്ജ് പോള്‍, റവ. ഫാ. സന്തോഷ് വര്‍ഗ്ഗീസ് (വികാരി), റവ. ഫാ. കോശി ജോര്‍ജ്ജ് (അസി. വികാരി ) എം. ഓ. സി ദോഹ ഇടവക കമ്മറ്റി അംഗങ്ങളും സമ്മേളനത്തിന് നേതൃത്വം നല്‍കുന്നതാണ്.
News: Sunil K.Baby