ആദ്യഫല പെരുന്നാള്‍ ലൊഗോ പ്രകാശനം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ “ആദ്യഫല പെരുന്നാള്‍” (ഹാര്‍വിസ്റ്റ് ഫെസ്റ്റ് വല്‍’17) ലൊഗോ പ്രകാശനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. ആയ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസ്, കത്തീഡ്രല്‍ ആക്ടിങ് ട്രസ്റ്റി ബിനു വര്‍ഗ്ഗീസ്, സെക്രട്ടറി റെഞ്ചി മാത്യു, ആദ്യഫല പെരുന്നാള്‍’17 ജനറല്‍ കണ്വ്വീനര്‍ എബി കുരുവിള, ജോയന്റ് ജനറല്‍ കണ്വ്വീനേഴ്സ് ആയ മോന്‍സി ഗീവര്‍ഗ്ഗീസ്, ജേക്കബ് ജോണ്‍, സെക്രട്ടറി സുമേഷ് അലക്സാണ്ടര്‍, പബ്ലിസിറ്റി കണ്വ്വീനര്‍ ജോസ് കോശി എന്നിവര്‍ സമീപം.